പാലക്കാട് പല്ലശ്ശേനയിൽ വധൂവരന്മാരുടെ തല കൂട്ടിമുട്ടിച്ച സംഭവം. പോലീസ് കേസെടുത്തു. തല കൂട്ടി മുട്ടിച്ച സുഭാഷിനെതിരെയാണ് കൊല്ലങ്കോട് പോലീസ് കേസെടുത്തത്. ദേഹോപദ്രവമേൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കൊല്ലങ്കോട് പോലീസ് പറഞ്ഞു. നേരത്തെ വധൂവരന്മാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. വനിതാ കമ്മിഷനും പോലീസിന് കേസെടുക്കാൻ നിർദേശം നല്കിയിരുന്നു