തൃശൂരില്‍ മൂന്ന് അപകടങ്ങളിലായി മൂന്ന് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരുക്ക്. കയ്പമംഗലത്തും ആറാംകല്ലിലുമായി നടന്ന അപകടത്തിലാണ് യുവാക്കള്‍ മരിച്ചത്. പുലര്‍ച്ചെയായിരുന്നു രണ്ട് അപകടങ്ങളും. ചാലക്കുടി മേല്‍പ്പാലത്തിന് സമീപം ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്കേറ്റു.
കയ്പമംഗലത്ത് കാര്‍ മരത്തില്‍ ഇടിച്ചാണ് അപകടം. പള്ളിത്താനം സ്വദേശി അബ്ദുള്‍ ഹസീബ് (19), ഹാരിസ് (19) എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു. മാടാനിപ്പുര- വഞ്ചിക്കുളം റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുന്ന സുഹൃത്തുക്കളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
പുലര്‍ച്ചെ ഒന്നേകാലോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിൽ ഏഴുപേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.
പാണഞ്ചേരി സ്വദേശി വിഷ്ണുവാണ് ആറാം കല്ലിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.ഡിവൈഡറിൽ ബൈക്ക് തട്ടി നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മകനാണ് വിഷ്ണു.
ചാലക്കുടി റെയിൽവേ മേൽപ്പാലം ഇറങ്ങി വരുമ്പോൾ സർവീസ് റോഡിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു