Share this Article
തോട് മുറിച്ചു കടക്കുമ്പോൾ കാൽ വഴുതി വെള്ളത്തിൽ വീണു; വയോധിക ഒഴുക്കിൽപ്പെട്ട് മരിച്ചു
വെബ് ടീം
posted on 25-07-2023
1 min read
WOMEN SLIPPED AND FELL IN TO WATER

കണ്ണൂർ: തോട് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീണു വയോധിക ഒഴുക്കിൽപ്പെട്ടു മരിച്ചു. പട്ടുവം അരിയിലെ കല്ലുവളപ്പിൽ നാരായണി (78) ആണ് മരിച്ചത്. ഇന്ന് രാവിലെ തോട് മുറിച്ചു കടക്കുമ്പോൾ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ശക്തമായ ഒഴുക്കായിരുന്നു ഈ സമയത്ത് തോട്ടിൽ. ഏറെ ദൂരയാണ് മൃതദേ​ഹം കിടന്നത്. 

കർഷക തൊഴിലാളിയായ നാരായണി ജോലി സ്ഥലത്തു മറന്നു വച്ച മഴക്കോട്ട് എടുക്കാൻ  പോയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഭർത്താവ്: ഒതേനൻ. മക്കൾ: രാജീവൻ, രമ, ബാബു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories