Share this Article
അമ്മ വീട്ടിൽ വിരുന്നെത്തിയ വിദ്യാർഥിനി തോട്ടിലെ കുഴിയില്‍ മുങ്ങിമരിച്ചു
വെബ് ടീം
posted on 03-07-2023
1 min read
student dies after falling in to stream at Malappuram

മലപ്പുറം: മാതാവിന്‍റെ വീട്ടിൽ വിരുന്നെത്തിയ വിദ്യാർഥിനി തോട്ടിലെ കുഴിയിൽ മുങ്ങി മരിച്ചു.തിരൂരങ്ങാടിയിൽ മൊറയൂർ എടപ്പറമ്പ് സ്വദേശിയും ചാപ്പനങ്ങാടി പി എം എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനുമായ പുന്തല പീടികക്കണ്ടി വീട്ടിൽ അബ്ദുൽ ജബ്ബാറിന്റെ മകൾ ആഫിയ ഫാത്തിമ (12) ആണ് മരിച്ചത്. ഒഴുകൂർ ജിഎംയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. 

എആർ നഗർ വികെ പടിയിലെ പട്ടശ്ശേരി പുഞ്ചപ്പാടത്തെ തോട്ടിലെ കുഴിയിലാണ് അപകടം നടന്നത്. ആഫിയയെ കാണാതായതോടെ നടത്തിയ തെരച്ചിലിനൊടുവിൽ ബന്ധുക്കളെത്തിയാണ് കുഴിയിൽ താഴ്ന്നുകിടന്ന കുട്ടിയെ പുറത്തെടുത്തത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകുന്നേരമാണ് മാതാവ് നുസ്രത്തിന്‍റെ വികെ പടിയിലെ വീട്ടിലേക്ക് ആഫിയ വിരുന്നു വന്നത്. 

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആഫിയയുടെയും കുടുംബത്തിന്‍റെയും പുതിയ വീടിന്റെ ഗൃഹപ്രവേശനം.മാതാവ്: നുസ്രത്ത്,  സഹോദരങ്ങൾ: ആദിൽ, അദ്‌നാൻ, ആരിഫ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories