Share this Article
രോഗിയുമായി പോയ ആംബുലൻസ് ബൈക്കുകളിൽ ഇടിച്ച് ഒരാൾ മരിച്ചു
A person died when the ambulance carrying the patient collided with the bikes

രോഗിയുമായി പോയ ആംബുലൻസ്  ബൈക്കുകളിൽ ഇടിച്ച് ഒരാൾ മരിച്ചു. കൊറ്റങ്കര മണ്ഡളത്ത് വാടകയ്ക്ക് താമസിക്കുന്ന കുമ്പളം സ്വദേശി ആൽവിൻ (65) ആണ് മരിച്ചത്.  ഇന്നലെ രാത്രി 8.15 ഒടെ കേരളപുരം  ജംക്ഷനിൽ വച്ചായിരുന്നു അപകടം. കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഒരു വയസുള്ള കുട്ടിയെ യും കൊണ്ട് ജില്ല ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് എതിർ ദിശയിൽ നിന്ന് വന്ന് സ്റ്റാർച്ച് മുക്കിലേക്ക് തിരിയുകയായിരുന്ന ബൈക്കിൽ ഇടിച്ച് നിയന്ത്രണം തെറ്റി മറ്റൊരു ബൈക്കിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് ഒട്ടേറെ തവണ കരണം മറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories