Share this Article
കെഎസ്ആ‌ർടിസി ബസ്സിൽ സ്വർണം കടത്തി; പിടികൂടിയത് ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്നത്
വെബ് ടീം
posted on 04-12-2023
1 min read
KSRTC BUS GOLD SMUGGLING ONE CAUGHT

മുത്തങ്ങ:  കൊടുവള്ളി സ്വദേശിയായ സഫീറലി ടി സി എന്ന യുവാവാണ് കോഴിക്കോടേക്കുള്ള യാത്രക്കിടെ മുത്തങ്ങ എക്സ്സെസ് ചെക്ക്പോസ്റ്റിലെ വാഹന പരിശോധനയിൽ പിടിയിലായത്. ബസിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവും പരിശോധനയിൽ പിടിച്ചെടുത്തു. ഒന്നരക്കോടിയോളം രൂപയുടെ രേഖകൾ ഇല്ലാത്ത സ്വർണമാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കർണാടകയിൽ നിന്നും കോഴിക്കോടേക്കുള്ള കെ എസ് ആർ ടി സി ബസിലാണ് കൊടുവള്ളി സ്വദേശിയായ സഫീറലി ടി സിയെന്ന യുവാവ് സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത്. ഈ യുവാവിനെ തുടർനടപടികൾക്കായി ജി എസ് ടി വകുപ്പിന് കൈമാറിയെന്നും അധികൃതർ അറിയിച്ചു.

മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിലെ പതിവ് വാഹന പരിശോധനക്കിടെയാണ് ഇയാ‌‌ൾ പിടിയിലായത്. പതിനൊന്നരയോടെ എത്തിയ കെ എസ് ആർ ടി സി ബസ്സിൽ ഉദ്യോഗസ്ഥർ

പരിശോധനയ്ക്ക് കയറി. ലഹരിക്കടത്തുകാരാണ് സാധാരണ ഇത്തരം പരിശോധയിൽ പിടിയിലാകാറുള്ളത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories