Share this Article
തിരുവനന്തപുരത്ത് ബേക്കറി അടിച്ചു തകര്‍ത്തു.
Bakery vandalized in Thiruvananthapuram

തിരുവനന്തപുരം നെടുമങ്ങാട് അക്രമി സംഘം ബേക്കറി അടിച്ചുതകര്‍ തകര്‍ത്തു. മുതുവിള സ്വദേശി ഷംനാദിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ബേക്കറി എന്ന സ്ഥാപനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പാങ്ങോട് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.

ബേക്കറി ഉടമയായ ഷംനാദിന്റെ സുഹൃത്ത് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പ്രതികളുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും, തുടര്‍ന്ന് ഷംനാദ് ഇടപെട്ട് ഇവരെ പിടികൂടി പോലീസിന് കൈമാറുകയും ചെയ്തിരുന്നു. ശേഷം പോലീസ് സ്ഥലത്ത് എത്തി പ്രശ്‌നം പരിഹരിച്ച ശേഷം ഇരു കൂട്ടരെയും പറഞ്ഞയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബേക്കറിക്ക് നേരെ ആക്രമണം ഉണ്ടായത്.

കല്ലേറില്‍ ബേക്കറിയുടെ ചില്ലുകള്‍ തകരുകയും, ഉപകരണങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. ബേക്കറി ജീവനക്കാര്‍ താമസിക്കുന്ന വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷിടിച്ചു. സുഹൃത്തിനെതിരെ ഉണ്ടായ ആക്രമണം പോലീസിനെ  വിവരം അറിയിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ബേക്കറി ഉടമ ഷംനാദ് പറഞ്ഞു. പാങ്ങോട് പോലീസ് അക്രമികളെ കസ്റ്റഡിയിലെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories