തൃശ്ശൂര്‍ മുള്ളൂര്‍ക്കരയില്‍ ആനയെ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലമുടമയും നാല് സഹായികളും ഒളിവില്‍. സ്ഥലമുടമ റോയ് ഗോവയിലേക്ക് കടന്നുവെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് വനംവകുപ്പ് സംഘം ഗോവയിലെത്തി. മുഴുവന്‍ പ്രതികളെയും ഇന്ന് തന്നെ പിടികൂടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസമാണ് ആനയെ കൊന്ന് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. ആനയുടെ കൊമ്പ് മുറിച്ചുമാറ്റിയ നിലയിലായിരുന്നു. വനംവകുപ്പിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.