Share this Article
Union Budget
ഓവുചാലില്‍ യുവാവിന്റെ മൃതദേഹം; ബൈക്കും ഹെല്‍മറ്റും സമീപം
വെബ് ടീം
posted on 14-08-2023
1 min read
body of young man found in drainage

കോഴിക്കോട് കണ്ണാടിക്കലില്‍ ഓവുചാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണാടിക്കലില്‍ വായനശാലയ്ക്ക് സമീപം റോഡിനോടു ചേര്‍ന്നുള്ള ഓടയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇതിനു സമീപം ഹെല്‍മറ്റും ബൈക്കും കണ്ടെത്തിയിരുന്നു.കുരുവട്ടൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത് . ബൈക്ക് അപകടമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓടയില്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നതു കൂടി കണ്ടാണ് ഈ നിഗമനം. 

യുവാവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories