Share this Article
Union Budget
വെള്ളക്കെട്ടിൽ നീന്താനിറങ്ങി; വിദ്യാർത്ഥിയെ കാണാനില്ല; തിരച്ചിൽ
വെബ് ടീം
posted on 01-08-2023
1 min read
seventeen year fell in to water

കാസർകോട്: വെള്ളക്കെട്ടിൽ നീന്താൻ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. ബങ്കളം പാൽ സൊസൈറ്റിക്കു സമീപം ജമാഅത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സെബാസ്റ്റ്യന്റെ മകൻ ആൽബിൻ സെബാസ്റ്റ്യനെ (17) യാണ് കാണാതായത്. ബന്ധുക്കൾക്കൊപ്പമാണ് കുട്ടി നീന്താൻ ഇറങ്ങിയത്. തിരച്ചിൽ തുടരുകയാണ്. 

ഇന്നലെ വൈകീട്ട് അഞ്ചരയോടെ ബന്ധുക്കളായ കുട്ടികൾക്കൊപ്പമാണ് ആൽബിനും നീന്താൻ എത്തിയത്. കുട്ടിയുടെ അമ്മയും ഈ സമയം നോക്കി നിൽക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് കാണാതായത്. മൂന്ന് ആൾപൊക്കത്തിലുള്ള വെള്ളക്കെട്ടാണിത്. ഒട്ടു കമ്പനിയിലേക്ക് കളിമണ്ണെടുത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. 


ഇവരുടെ നിലവിളികേട്ട് എത്തിയ നാട്ടുകാർ ഉടൻ തന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. രാത്രി വൈകിയും നാട്ടുകാരും അ​ഗ്നിരക്ഷാ സേനയും തിരച്ചിൽ നടത്തി. ഉപ്പിലക്കൈ ​ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories