തൃശൂര്‍ ചിയ്യാരത്തു വെച്ച് ആഡംബര കാറില്‍ കടത്തുകയായിരുന്ന 221 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് പ്രധാന പ്രതികളെ നെടുപുഴ പോലീസ് ഒഡീഷയില്‍ നിന്നും പിടികൂടി. കഞ്ചാവിന്റെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് മൊത്തക്കച്ചവക്കാരായ ഇവര്‍ ഒഡീഷ ഗജപതി ജില്ലയില്‍ നിന്നും പിടിയിലായത്. കേസില്‍ നാല് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു