തൃശ്ശൂര്‍: ചാവക്കാട് തിരുവത്രയില്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണമാല മോഷ്ടിച്ച പൂജാരി പിടിയില്‍.എടവിലങ്ങ് കാര സ്വദേശി ദിപിൻ ദാസ് ആണ് പിടിയിലായത്.നാഗഹരിക്കാവ് കുടുംബ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ അണിഞ്ഞിരുന്ന സ്വർണ്ണമാലയും സ്വർണ്ണപ്പൊട്ടുമാണ് പ്രതി മോഷ്ടിച്ചത്..
ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ ക്ഷേത്രത്തിലെ പ്രധാന പൂജാരി അവധിക്കു പോയ സമയത്ത് ശാന്തി ചെയ്യാൻ വന്നതാണ് പിടിയിലായ ദിപിന്‍ ദാസ്. പ്രതി വിഗ്രഹത്തിൽ അണിഞ്ഞിരുന്ന മാലയുടെ ഏകദേശം അതേ രൂപത്തിലുളള മറ്റൊരു മാല വിഗ്രഹത്തിൽ അണിയിച്ചാണ് ആഭരണങ്ങൾ കവര്‍ന്നത്. ഗുരുവായൂർ എസിപി സുരേഷ്.കെജിയുടെ നിർദ്ദേശ പ്രകാരം പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. സബ് ഇൻസ്പെക്ടർമാരായ ബിജു പട്ടാമ്പി, എ.എസ്.ഐ അൻവർ സാദത്ത് സിപിഒമാരായ ഹംദ്.ഇകെ, മെൽവിൻ, രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.