Share this Article
പോക്‌സോ കേസ് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടിയ ശേഷം ആത്മഹത്യ ചെയ്തു
വെബ് ടീം
posted on 19-08-2023
1 min read
POCSO CASE ACCUSED COMMIT SUICIDE AFTER ENTERING GIRLS HOUSE AND STAB HER

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം ഇലഞ്ഞിയില്‍ പോക്‌സോ കേസ് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടിയ ശേഷം ആത്മഹത്യ ചെയ്തു. പിതൃസഹോദരനാണ് പെണ്‍കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പ്രതിയെ കണ്ടെത്താന്‍ പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. പ്രതിക്കെതിരെ കഴിഞ്ഞ വര്‍ഷം പൊലീസ് പോക്‌സോ കേസ് എടുത്തിരുന്നു. പെണ്‍കുട്ടി നല്‍കിയ പരാതിയിലായിരുന്നു കേസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories