Share this Article
അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ചനിലയിൽ
വെബ് ടീം
posted on 25-07-2023
1 min read
MOTHER AND TWO CHILDREN FOUND DEAD IN WELL

പാലക്കാട്: മേലാര്‍കാട് അമ്മയെയും മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴ്പ്പാടം സ്വദേശി ഐശ്വര്യ (28). മകള്‍ അനുഗ്രഹ, മകന്‍ ആരോമല്‍ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

അനുഗ്രഹയ്ക്ക് രണ്ടര  വയസും ആരോമലിന് 10 മാസവുമാണ് പ്രായം. ഇന്ന് രാവിലെ 11.30 ഓടെയാണ് ഐശ്വര്യ ഭർത്താവിന്റെ വീട്ടിൽ നിന്ന് എരുമയൂരിലെ വീട്ടിലെത്തിയത്. ഉച്ചയോടെ ഭർത്താവ് രഞ്ജിത്ത് ഇവരെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെ നെന്മാറ സ്വദേശിയായ രഞ്ജിത്ത് എരുമയൂരിലെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.

രഞ്ജിത്തിനൊപ്പം എരുമയൂരിലെ പ്രദേശവാസികളും ഐശ്വര്യയെയും മക്കളെയും തിരഞ്ഞിറങ്ങി. ഐശ്വര്യയുടെ എരുമയൂരിലെ വീടിന് സമീപത്തെ കിണറ്റിലാണ് ഇവരെയും രണ്ട് മക്കളെയും കണ്ടെത്തിയത്. പ്രദേശവാസികളുടെ സഹായത്തോടെ ഇവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിലവിൽ ആലത്തൂർ താലൂക്ക് ആശുപത്രിയിലാണ് ഇവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories