Share this Article
സ്കൂൾ അധ്യാപിക വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
വെബ് ടീം
posted on 19-09-2023
1 min read
private school teacher found dead at home in vellarada

വെള്ളറട: സ്കൂൾ അധ്യാപികയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുലിയൂർശാല ചരിവുവിള വീട്ടിൽ ശ്രീലതിക (38) ആണ് മരിച്ചത്. പാറശാല കരുമാനൂർ  സ്വദേശി അശോക് കുമാറിന്റെ ഭാര്യയാണ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് വിവരം.

പുലിയൂര്‍ശാല ചരുവിള പുത്തന്‍വീട്ടില്‍ മധുസൂദനന്‍നായരുടെയും കൃഷ്ണമ്മയുടെയും മകളാണ്. പാറശ്ശാലയ്ക്കു സമീപത്തുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ്. 

ഞായറാഴ്ചയാണ് ഭർതൃഗൃഹത്തിലായിരുന്ന ശ്രീലതിക പുലിയൂർശാലയിലെ കുടുംബവീട്ടിലെത്തിയത്. തുടർന്ന് രാത്രി ഒൻപതു മണിയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത് വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories