കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷന് സമീപം എഴുപത്തിയഞ്ചുകാരനെ രണ്ടു പേർ ചേർന്ന് അടിച്ച് അവശനാക്കി മാലയും മൊബൈലും തട്ടിയെടുത്തതായി പരാതി.ചിറ്റൂര്‍ വട്ടോളി വീട്ടില്‍ ജോസിനെയാണ് രണ്ടുപേര്‍ ചേര്‍ന്ന് പലക കൊണ്ട് ക്രൂരമായി മര്‍ദിച്ചത്.
അഞ്ചരപ്പവന്റെ മാലയും മൊബൈല്‍ ഫോണും 450 രൂപയും സംഘം കവര്‍ന്നതായും പരാതിയില്‍ പറയുന്നു. ഗുരുതരമായി പരുക്കേറ്റ ജോസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു