Share this Article
ടാറ്റൂ സ്റ്റുഡിയോ കേന്ദ്രീകരിച്ച് വന്‍ ലഹരി വേട്ട
Latest Thiruvanathapuram News

തലസ്ഥാനത്ത് ടാറ്റൂ സ്റ്റുഡിയോ കേന്ദ്രീകരിച്ച് വന്‍ ലഹരി വേട്ട. തമ്പാനൂര്‍ എസ് എസ് കോവില്‍ റോഡില്‍ നടത്തിയിരുന്ന ടാറ്റൂ കേന്ദ്രത്തില്‍ നിന്നും 78 ഗ്രാം എംഡിഎംഎ യുമായി സ്ഥാപന നടത്തിപ്പുകാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ എക്സൈസ് പിടികൂടി. 

ലഹരി വില്‍പ്പനക്ക് ടാറ്റൂ കേന്ദ്രം മറയാക്കുകയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ടാറ്റൂ കുത്തുന്ന കേന്ദ്രം വഴി ലഹരി വില്‍പ്പന നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധനക്ക് എത്തിയത്. 

സ്ഥാപന ഉടമയായ രാജാജി നഗര്‍ സ്വദേശി മജീന്ദ്രന്‍, സഹായി പെരിങ്ങമല സ്വദേശി ഷോണ്‍ അജി എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ടാറ്റൂ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് എക്സൈസ് അറിയിച്ചു. പൊലീസിനെ ആക്രമിച്ചതും ലഹരി വില്‍പ്പനയും ഉള്‍പ്പെടെ 20 ഓളം കേസുകളിലെ പ്രതിയാണ് മജീന്ദ്രന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories