എറണാകുളം കൂത്താട്ടുകുളത്ത് അയൽവാസിയെ വീട്ടിൽ കയറി കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ. മണക്കാട്ടുതാഴം മഹേഷിനെ (44) യാണ് കൂത്താട്ടുകുളം പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം.
പിറവം തിരുമാറാടി കാക്കൂർ പാലച്ചുവട് ലക്ഷംവീട് കോളനിയിൽ കല്ലുവളവിങ്കൽ സോണിയാണ് (32) കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സോണിയെ മഹേഷ് വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു.
തലയ്‌ക്കും നെഞ്ചിനും കുത്തേറ്റ സോണിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ചയും സോണിയെ മഹേഷ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.
മാതാവ്: മോളി. സഹോദരൻ: പരേതനായ സലി. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്.