Share this Article
കണ്ണൂരിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പൂജാരിയെ വലിച്ച് താഴെയിട്ടു, രക്ഷപ്പെട്ടത് തലനാരിഴക്ക്
വെബ് ടീം
posted on 19-12-2023
1 min read
Elephant turn violent in Kannur

കണ്ണൂർ പാനൂർ വടക്കെ പൊയിലൂരിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പാനൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി തലനാരിഴക്ക് രക്ഷപ്പെട്ടു. ചൊവ്വാഴ്ച അർധരാത്രിയിലാണ് സംഭവം. ഒരു മണിക്കൂറോളം ആന പ്രദേശത്ത് പരിഭ്രാന്തി പരത്തി.

മൂന്ന് ആനകളെയാണ് ക്ഷേത്രത്തിലെത്തിച്ചത്. ഇതിലൊരു ആന ഇടഞ്ഞ ആനയെ ആക്രമിച്ചതാണ് സംഭവത്തിന് തുടക്കം. ഇതോടെ പ്രകോപിതനായ ആന പൂജാരിയെ വലിച്ച് താഴെയിട്ടു. ആനയുടെ ചവിട്ടേൽക്കാതെ പൂജാരി ഒരുവിധമാണ് രക്ഷപ്പെട്ടത്. ഇതോടെ ജനക്കൂട്ടം ചിതറിയോടി. പലരും നിലത്ത് വീണു. പാപ്പാൻമാർ ഏറെ ശ്രമിച്ചെങ്കിലും ആനയെ തളയ്ക്കാനായില്ല. ഒടുവിൽ പുലർച്ചെയോടെ തൃശ്ശൂരിൽ നിന്നെത്തിയ എലിഫെന്റ് സ്‌ക്വാഡാണ് ആനയെ തളച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories