Share this Article
റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം, സമീപത്ത് ബാഗ്; മരിച്ചത് നഴ്‌സിംഗ് വിദ്യാര്‍ഥിനി
വെബ് ടീം
posted on 27-10-2023
1 min read
WOMEN FOUND BURN DEAD ON KUNDARA

കൊല്ലം: കുണ്ടറയിൽ യുവതിയെ റോഡിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ പേരയം ചിറ ഭാഗത്ത് ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് സംഭവം. ഒഴിഞ്ഞ ടിന്നറിന്റെ കുപ്പിയും ഒരു ബാഗും സമീപത്ത് കണ്ടെത്തിയിട്ടുണ്ട്. സംഭവം ആത്മഹത്യയെന്ന് പോലീസ് സ്ഥിരീകരിച്ചു. കുണ്ടറ പടപ്പാക്കര സ്വദേശി സൂര്യയാണ് മരിച്ചത്. 23 വയസായിരുന്നു. പേരയത്തെ കടയിൽ നിന്ന് ടിന്നർ വാങ്ങിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം പരിശോധനക്ക് അയക്കും.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories