Share this Article
ഓടും കുതിര ചാടും കുതിര; അഞ്ചുവയസ്സുകാരി ഐഷയുടെ സൂപ്പർ കുതിര
Five-year-old Aisha's super horse

അഞ്ച് വയസ്സുകാരി ഐഷയുടെ ഇളം കൈകളിൽ ഭദ്രമാണ് കുതിരയുടെ കടിഞ്ഞാൺ.തൃശ്ശൂര്‍ അഴീക്കോട് സ്വദേശി കുഞ്ഞു ഐഷയുടെ കുതിര സവാരി വൈറലാകുകയാണ്.ഐഷ തൻഹയെന്ന യു.കെ.ജി  വിദ്യാർത്ഥിനിയുടെ സ്കൂളിലേക്കുള്ള യാത്രയും കുതിരപ്പുറത്താണ്...

അഴീക്കോട് പുത്തൻപള്ളി ബീച്ച് റോഡിലുള്ള വീട്ടിൽ നിന്നും ഗവ.യു.പി സ്കൂളിലേക്ക് മിക്ക ദിവസങ്ങളിലും സ്വന്തം കുതിരപ്പുറത്താണ് ഈ  വിദ്യാർത്ഥിനി പോകുന്നത്.. ഐഷ തൻഹയുടെ ഉറ്റ ചങ്ങാതിയാണ് നാലര വയസുകാരി ഹൈറ എന്ന കുതിര. മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ഐഷ ആദ്യമായി കുതിരപ്പുറത്ത് കയറിയത്. കുതിരക്കമ്പക്കാരനായ വാപ്പ താഹിർ അഴീക്കോടാണ് ഐഷയെ കുതിര സവാരി പഠിപ്പിച്ചത്..കുഞ്ഞായിരിക്കുമ്പോള്‍ മുതൽക്കെ കുതിരയുമായി ഇണങ്ങിയ ഐഷ ഇപ്പോൾ യാതൊരു പേടിയുമില്ലാതെ ഹൈറയെ നിയന്ത്രിച്ച് സവാരി നടത്തുന്നുണ്ട്...

വാഹനത്തിരക്കേറിയ റോഡിലൂടെ ഐഷ സവാരി നടത്തുമ്പോൾ താഹിറും കൂടെയുണ്ടാകും. പത്ത് വർഷത്തിലധികമായി താഹിർ കുതിരയെ വളർത്തുന്നുണ്ട്. നിലവിൽ ഹൈറയും ഹൈറയുടെ കുഞ്ഞ് റാംബോയും ഉൾപ്പടെ മൂന്ന് കുതിരകൾ താഹിറിൻ്റെ പക്കലുണ്ട്. വൈകാതെ കുതിര സവാരി പരിശീലനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് താഹിർ...

തീരമേഖലയിലെ സ്നേക്ക് റെസ്ക്യു പ്രവർത്തകൻ കൂടിയാണ് താഹിർ. അഞ്ച് വയസുകാരി ഐഷയുടെ കുതിര സവാരിയും, അവളുടെ കടിഞ്ഞാൺ നിയന്ത്രണത്തിൽ അനുസരണയോടെ നടക്കുന്ന ഹൈറയും നാട്ടുകാർക്ക് കൗതുകക്കാഴ്ച്ചയായി മാറുകയാണ്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories