Share this Article
അമ്മയെ കെട്ടിപ്പിടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണു: കോളേജ് ടൂർ കഴിഞ്ഞെത്തിയ 18 കാരന് ദാരുണാന്ത്യം
വെബ് ടീം
posted on 17-11-2023
1 min read
COLLEGE STUDENT FOUND DEAD

തിരുവനന്തപുരം:വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആൽബർട്ട്- ബീന ആൽബർട്ട് ദമ്പതികളുടെ മകൻ അബിൻ ആൽബർട്ട് (18) ആണ് മരിച്ചത്. കാട്ടാക്കട പൂവച്ചലിൽ ആണ് സംഭവം നടന്നത്. ഇന്ന് പുലർച്ചെ കിടപ്പുമുറിയിൽ വച്ച് അമ്മയെ കെട്ടിപ്പിടിച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.

പുലർച്ചെ 6 മണിയോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മുറിയിലെ കട്ടിലിൽ നിന്നും സിറിഞ്ചും കട്ടിലിന്റെ അടിയിൽ നിന്നും ഒരു കുപ്പിയും പൊലീസ് കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്. മരണ കാരണം വ്യക്തമല്ല.

നെല്ലിക്കാട് മദർ തെരേസ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അബിൻ. കോളേജിൽ നിന്നും ഒരാഴ്ചത്തെ വിനോദയാത്ര കഴിഞ്ഞ് ഇന്നലെയാണ് അബിൻ വീട്ടിൽ എത്തിയത്. സംഭവത്തിൽ കൂടുതൽ പരിശോധനയ്‌ക്കായി ഫോറൻസിക് വിദഗ്ധരും എത്തും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories