Share this Article
പ്രസവത്തിന് പിന്നാലെ നഴ്‌സ് മരിച്ചു;ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം
വെബ് ടീം
posted on 02-09-2023
1 min read
nurse dies in hospital after giving birth

കോട്ടയം: പ്രസവ ശസ്ത്രക്രിയയ്ക്കുശേഷം ​ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. ചാരുംമൂട് അശോകഭവനിൽ അശ്വജിത്തിന്റെ ഭാര്യ ആര്യമോൾ (27) ആണു മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്സായിരുന്നു. 

ഓ​ഗസ്റ്റ് 22നാണ് പ്രസവത്തിനായി പാലാ ജനറൽ ആശുപത്രിയിലാണ് ആ​ര്യമോളെ പ്രവേശിപ്പിച്ചത്. 23നു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്ന് യുവതിയുടെ നില വഷളായതോടെ 26ന് കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. ​ഗുരുതരാവസ്ഥയിലായ ആര്യ വ്യാഴാഴ്ച രാത്രി മരിക്കുകയായിരുന്നു. 

ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് ആര്യമോളുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് കുടുംബം രം​ഗത്തെത്തി. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അമ്പാറ ചിരട്ടയോലിപ്പാറ നല്ലൂർ പീതാംബരന്റെയും ഓമനയുടെയും മകളാണ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories