കണ്ണൂരിൽ തുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്.ഉച്ചയ്ക്ക് 12 മണിയോടെയാണ് കല്ലേറ് ഉണ്ടായത്.പാപ്പിനിശ്ശേരിക്കും വളപട്ടണത്തിനും ഇടയിലാണ് കല്ലേറ് ഉണ്ടായത്.രണ്ട് ദിവസത്തിനിടയിൽ നാല് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായി.
തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനും നേരെയാണ് കല്ലേറ് ഉണ്ടായത്. രണ്ട് ട്രെയിനിന്റെയും ഗ്ലാസ് പൊട്ടിയിട്ടുണ്ട്. രാത്രി 7.11നും 7.16നും ആണ് റെയിൽവേ സ്റ്റേഷൻ ഭാഗത്തു നിന്ന് കല്ലേറ് ഉണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.