Share this Article
കണ്ടെയ്നർ ലോറിയും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം
A container lorry and a mini pickup collided

കുന്നംകുളത്ത് കണ്ടെയ്നർ ലോറിയും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്കേറ്റു. കുന്നംകുളം - തൃശ്ശൂർ റോഡിലെ ബഥനി സ്കൂളിന് സമീപം ആയിരുന്നു  കണ്ടെയ്നർ ലോറിയും മിനി പിക്കപ്പും കൂട്ടിയിടിച്ചത്.മിനി പിക്കപ്പ് ലോറി ഡ്രൈവർ ഞമനേങ്ങാട് സ്വദേശി മണികണ്ഠന് അപകടത്തിൽ പരിക്കേറ്റു.  പരിക്കേറ്റത്. ഇന്ന് പുലർച്ചെ ആയിരുന്ധു അപകടം.

തൃശ്ശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന മിനി പിക്കപ്പ് ലോറിയും, കുന്നംകുളം ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. എതിർ ദിശയിൽ വരികയായിരുന്ന ഇരു വാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു വെന്ന് പറയുന്നു.ഇടിയുടെ ആഘാതത്തിൽ മിനി പിക്കപ്പ് ലോറി ഡ്രൈവർക്ക് കാലിനുൾപ്പെടെ പരിക്കേറ്റു. പരിക്കേറ്റമിനി പിക്കപ്പ് ലോറി ഡ്രൈവറെ  താലൂക്ക് ആശുപത്രി ആംബുലൻസ് അധികൃതർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.പേരാമംഗലം ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.  അപകടത്തിൽ മിനി പിക്കപ്പ് ലോറിയുടെ മുൻവശം പൂർണമായും കണ്ടെയ്നർ ലോറിയുടെ മുൻവശം ഭാഗികമായും തകർന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories