Share this Article
കണ്ണൂരില്‍ പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറി;അപകടം കളക്ട്രേറ്റിന് സമീപം
വെബ് ടീം
posted on 15-10-2023
1 min read
POLICE RAMMED IN TO PETROL PUMP

കണ്ണൂര്‍: കാള്‍ടെക്‌സ് ജംഗ്ഷനില്‍ പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറിയ പൊലീസ് ജീപ്പ് കണ്ണൂര്‍ എ ആര്‍ ക്യാമ്പിലേത്. പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിനെ പൊലീസ് ജീപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറിടിച്ച് ഇന്ധനമടിക്കുന്ന യന്ത്രം തകര്‍ന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. അപകടത്തില്‍പ്പെട്ടപ്പോള്‍ തന്നെ ജീപ്പില്‍ ഉണ്ടായിരുന്നവര്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി പമ്പ് ജീവനക്കാര്‍ പറയുന്നു.

പൊലീസ് ജീപ്പ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറിയ സംഭവം അന്വേഷിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തും. വാഹനത്തിന് എന്തെങ്കിലും തകരാര്‍ ഉണ്ടായിരുന്നോ എന്നടക്കം പരിശോധിക്കുമെന്നും അജിത്കുമാര്‍ അറിയിച്ചു.

റോഡിലെ ബാരിക്കേഡ് തകര്‍ത്ത ശേഷമാണ് നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറിയത്. ഈസമയത്ത് ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിലാണ് ജീപ്പ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടുനീങ്ങിയ കാര്‍ ഇന്ധനമടിക്കുന്ന യന്ത്രം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടപ്പോള്‍ തന്നെ ജീപ്പില്‍ ഉണ്ടായിരുന്നവര്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി പമ്പ് ജീവനക്കാര്‍ പറയുന്നു. ജീപ്പില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇരുവരും യൂണിഫോം ധരിച്ചിരുന്നില്ലെന്നും പമ്പ് ജീവനക്കാര്‍ പറയുന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ജീപ്പ് തുരുമ്പുപിടിച്ച നിലയിലായിരുന്നു. കാറില്‍ ഉണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. ജീപ്പിന് ഇന്‍ഷുറന്‍സ് ഇല്ല എന്നാണ് വിവരം. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories