പാലക്കാട് നെന്മാറയില്‍ തെരുവുനായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു. നെന്മാറ വിത്തനശേരി സ്വദേശി സരസ്വതിയാണ് മരിച്ചത്. കഴിഞ്ഞ മെയിലാണ് വിത്തനശേരി കവളപ്പാറയില്‍ വച്ചാണ് സരസ്വതിയെ തെരുവുനായ കടിച്ചത്. പേവിഷ ബാധയേറ്റതിനെ തുടര്‍ന്ന് രണ്ട് മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.