Share this Article
Union Budget
തൃശ്ശൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസും കാറും കൂട്ടിയിടിച്ച് അപകടം
A bus carrying Ayyappa devotees collided with a car in Thrissur

തൃശ്ശൂര്‍ ചെന്ത്രാപ്പിന്നിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസും കാറും കൂട്ടിയിടിച്ച് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. കാർ യാത്രികരായ പെരിങ്ങോട്ടുകര സ്വദേശി അബ്ദുൾ ജലീൽ , ഭാര്യ നസീമ  എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചെന്ത്രാപ്പിന്നി അൽ ഇക്ബാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

രാവിലെ എട്ട് മണിയോട ആയിരുന്നു അപകടം. ദേശീയ പാതയിൽ  ചെന്ത്രാപ്പിന്നി സെന്ററിന് തെക്ക് ഭാഗത്ത് വെച്ചായിരുന്നു കാറും ബസും കൂട്ടി ഇടിച്ചത്. തമിഴ് നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തരാണ് ബസിലുണ്ടായിരുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories