Share this Article
എരവന്നൂര്‍ സ്‌കൂളിലെ അധ്യാപകരുടെ കയ്യാങ്കളി കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍
Teacher arrested in Eravannur school teacher's fight case

കോഴിക്കോട് എരവന്നൂര്‍ എ.യു.പി. സ്‌കൂളിലെ കയ്യാങ്കളി കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോലൂര്‍ എല്‍ പി സ്‌കൂളിലെ അധ്യാപകന്‍ എം പി ഷാജി ആണ് അറസ്റ്റിലായത്. കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ നേരത്തെ  പുറത്ത് വന്നിരുന്നു. എരവന്നൂര്‍ സ്‌കൂളില്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേരുന്നതിനിടെയാണ് അധ്യാപകര്‍ തമ്മിലടിച്ചത്. സംഘര്‍ഷത്തില്‍ എരവന്നൂര്‍ സ്കൂളിലെ പ്രധാന അധ്യാപകനടക്കമുള്ള ഏഴ് അധ്യാപകര്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നു.

കുട്ടികളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരേ പരാതിയുണ്ടായിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിനിടെ ഷാജി ആക്രമിച്ചെന്നാണ് അധ്യാപകരുടെ പരാതി. എന്നാല്‍, തങ്ങളെ ആക്രമിച്ചെന്നാണ് ഷാജിയും ഷാജിയുടെ ഭാര്യയും എരവന്നൂര്‍ സ്‌കൂളിലെ അധ്യാപികയുമായ  സുപ്രീനയും ആരോപിക്കുന്നത്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories