Share this Article
image
പെരുമണ്ണ് ദുരന്തത്തിന്റെ കണ്ണീരോര്‍മകള്‍ക്ക് ഇന്ന് 15 വയസ്സ്
Today marks 15 years of Peruman disaster

പെരുമണ്ണ് ദുരന്തത്തിന്റെ കണ്ണീരോര്‍മകള്‍ക്ക് ഇന്ന് 15 വയസ്സ്.2008 ഡിസംബര്‍ നാലിന് വൈകിട്ടാണ് നാടിനെ തീരാ ദുഖത്തിലാഴ്ത്തിയ അപകടം നടന്നത്. വിടരും മുമ്പേ പൊലിഞ്ഞു പോയ പത്തു കുരുന്നുകള്‍ ഇന്നും വിങ്ങുന്ന ഓര്‍മകളായി നാടിന്റെ ഉള്ളില്‍ ജീവിക്കുകയാണ്.

നാടിനെ നടുക്കിയ പെരുമണ്ണ് ദുരന്തം നടന്ന് 15 വര്‍ഷങ്ങള്‍. പെരുമണ്ണ് നാരായണ വിലാസം എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വിട്ട് റോഡിന്റെ വലതു ഭാഗത്തുകൂടെ വരിവരിയായി വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് പിറകു വശത്തുനിന്നു വന്ന ടെമ്പോ ട്രാക്സ് ക്രൂയിസര്‍ വാഹനം കുട്ടികളെ ഇടിച്ചുവീഴ്ത്തിയത്. പന്ത്രണ്ട് കുട്ടികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഒമ്പത് കുട്ടികള്‍ സംഭവ ദിവസവും ഒരുകുട്ടി ഒമ്പതാം ദിവസവുമാണ് ലോകത്തോട് വിടപറഞ്ഞത്. 

അഖിന,അനുശ്രീ,നന്ദന,റിംഷാന,സജ്ജന,വൈഷ്ണവ്,സോന,കാവ്യ,സാന്ദ്ര,എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. നാടിനെ നടുക്കിയ അപകടം വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കുരുന്നുകളുടെ ഓര്‍മകളിലാണ് ഒരു നാട് മുഴുവനും.അപകടത്തില്‍ മരണമടഞ്ഞ വിദ്യാര്‍ത്ഥികളുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് സംസ്ഥാന പാതയോരത്ത് സൗജന്യമായി സ്ഥലം നല്‍കുകയും അതേ സ്ഥലത്ത് സ്മൃതിമണ്ഡപം പണിയുന്നതിന് സമ്മതിക്കുകയും ചെയ്ത കൃഷ്ണവാര്യരുടെ വിയോഗവും ഓര്‍മ പുതുക്കല്‍ വേളയില്‍ നൊമ്പരമായി മാറുകയാണ്.ഈ കുരുന്നുകളുടെ മരണത്തിന് കാരണക്കാരനായ മലപ്പുറം സ്വദേശി അബ്ദുല്‍ കബീറിന് തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി 100 വര്‍ഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories