Share this Article
റോഡ് ബ്ലോക്കാക്കി, സ്കൂട്ടർ യാത്രികനെ കുത്തി വീഴ്ത്തി: പോത്തിന്റെ പരാക്രമം, ആറു പേർക്ക് പരിക്ക്
വെബ് ടീം
posted on 20-12-2023
1 min read
BUFFALLO ATTACK SIX INJURED

കൊച്ചി: അങ്കമാലി മഞ്ഞപ്രയിൽ വിരണ്ടോ‌ടിയ പോത്തിന്റെ പരാക്രമം. ബൈക്ക് യാത്രികൻ ഉൾപ്പടെ ആറ് പേർക്ക് പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു. കൂടാതെ പിടിച്ചു കെട്ടാനെത്തിയ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനേയും പോത്ത് കുത്തി.

വിരണ്ടോടിയ പോത്ത് എയർപോർട്ട് മറ്റൂർ കരിയാട് റോഡിന്റെ നടുക്കായി നിലയുറപ്പിക്കുകയായിരുന്നു. ഇതോടെ റോഡിലൂടെയുള്ള ​ഗതാ​ഗതം തടസപ്പെടുത്തി. അതിനിടെ വണ്ടി ഓടിച്ചുപോകാൻ ശ്രമിച്ച സ്കൂട്ടർ യാത്രികനെ കുത്തിവീഴ്ത്തുകയായിരുന്നു.

അതിഥി തൊഴിലാളിക്കും പരിക്കേറ്റു. ഏറെ നേരത്തെ ശ്രമഫലമായാണ് നാട്ടുകാരുംഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരും ചേർന്ന് പോത്തിനെ പിടിച്ചുകെട്ടിയത്. കുത്തേറ്റവരുടെ പരിക്ക് ഗുരുതമല്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories