ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പിന്റെ വരവറിയിച്ച് വിളംബര ഘോഷയാത്ര.സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍,എന്നിവർ ഘോഷയാത്രയുടെ ഭാഗമായി.ആയിരങ്ങൾ പങ്കെടുത്ത ഘോഷയാത്ര ബേക്കല്‍ ബീച്ചില്‍ അവസാനിച്ചു.കേരള വസ്ത്രം അണിഞ്ഞ കുടുംബശ്രീ പ്രവര്‍ത്തകര്‍, മൂത്തു കുടകള്‍, മോഹിനിയാട്ടം, യക്ഷഗാനം കഥകളി, മാര്‍ഗംകളി, ഒപ്പന, തിരുവാതിര തുടങ്ങി വിവിധ നൃത്ത ഇനങ്ങള്‍, വിവിധ ഇനം വേഷങ്ങള്‍, നാസിക് ഡോള്‍, നിശ്ചില ദൃശ്യങ്ങള്‍, ചെണ്ടമേളം, ബാന്‍ഡ് സെറ്റ് എന്നിവ ഘോഷയാത്രയ്ക്ക് പൊലിമയേകി..
ബേക്കലിനെയും പരിസര പ്രദേശങ്ങളെയും ലോകത്തിന് മുന്നില്‍ വീണ്ടും അടയാളപ്പെടുത്തുന്ന ബേക്കല്‍ ഫെസ്റ്റിന്റെ രണ്ടാം പതിപ്പില്‍, കലാപരിപാടികളും,എക്‌സ്‌പോയും, വിപണന മേളയും ഒരുക്കും. ജില്ലയുടെ തനത് കലാരൂപങ്ങളും പ്രാദേശിക കലാകാരന്‍മാരുടെ കലാവിരുന്നും മേളയുടെ ആകര്‍ഷകമാകും. ഡിസംബര്‍ 22നാണ് ബേക്കല്‍ ബീച്ച് ഫെസ്റ്റിനു തുടക്കമാകുന്നത്. നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്യും. പുതുവര്‍ഷത്തെ വരവേറ്റ് ഡിസംബര്‍ 31ന് ബീച്ച് ഫെസ്റ്റ് അവസാനിക്കും.