Share this Article
എറണാകുളത്ത് മൂന്ന് മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി
വെബ് ടീം
posted on 06-12-2023
1 min read
SCHOOL HOLIDAY FOR THREE CONSTITUENCIES IN ERNAKULAM

കൊച്ചി: എറണാകുളത്ത് അങ്കമാലി, ആലുവ, പറവൂര്‍ നിയോജക മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി. നവകേരള സദസ് നടക്കുന്ന മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. എറണാകുളം, വൈപ്പിന്‍, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചു. 

ഗതാഗത തിരക്ക് മൂലം ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അവധി പ്രഖ്യാപിച്ചത് എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. പകരം മറ്റൊരു അവധി ദിനത്തില്‍ ക്ലാസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. 

കോഴിക്കോട് ജില്ലയിലും നാളെ സ്‌കൂളുകള്‍ക്ക് അവധിയാണ്. റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം പ്രമാണിച്ചാണ് അവധി. പകരം മറ്റൊരു ദിവസം പ്രവൃത്തി ദിനമായി ക്രമീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിഎച്ച്എസ് സി, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും നാളത്തെ അവധി ബാധകമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories