Share this Article
ഞാനൊരു സ്ട്രീറ്റ് ഫോട്ടോഗ്രാഫറാണേ....കലോത്സവ വേദിയില്‍ താരമായി കുട്ടി ഫോട്ടോഗ്രാഫര്‍
Latest news from Kasargod

കാസർഗോഡ്  റവന്യൂ ജില്ലാ കലോത്സവ വേദിയില്‍ താരമായി മാറുകയാണ് കുട്ടി ഫോട്ടോഗ്രാഫര്‍. മത്സരാര്‍ത്ഥികളുടെയും പ്രേക്ഷകരുടെയും ചിത്രങ്ങള്‍ ക്യാമറക്കുള്ളില്‍ പകര്‍ത്തിയാണ് ഈ ഏഴ് വയസ്സുകാരന്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഏഴ് വയസ്സുകാരന്‍ സായൂജ് തന്റെ മുത്തച്ഛനൊപ്പം കലോത്സവ നഗരിയില്‍ ഫോട്ടോയെടുക്കാന്‍  വന്നതാണ്. അച്ഛന്‍ ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ സമ്മാനമായി നല്‍കിയ ക്യാമറ ഉപയോഗിച്ചാണ് ഈ കൊച്ചു മിടുക്കന്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത്.  മത്സരാര്‍ത്ഥികളും,പ്രേക്ഷകരും ഒരുപോലെ കുഞ്ഞു സായൂജിന്റെ കാമറക് മുന്നില്‍ ഇഷ്ട ചിത്രം പകര്‍ത്തുവാന്‍ തടിച്ചു കൂടുകയാണ്.

ചിത്രങ്ങള്‍ എടുത്തുതരാം.പക്ഷെ ഇപ്പോള്‍ അയച്ചുതരാന്‍ നിര്‍വാഹം ഇല്ലെന്നാണ് ഈ കൊച്ചു മിടുക്കന്റെ വാദം. ഇതിനൊക്കെ കുറച്ചു പണിയുണ്ടത്രേ. ആവശ്യമെങ്കില്‍ വാട്‌സാപ്പിലൂടെ ചിത്രങ്ങള്‍ പിന്നീട് അയച്ചു തരാമെന്ന് തനിക്കുവേണ്ടി പോസ്റ്റ് ചെയ്യുന്നവര്‍ക്ക് കുഞ്ഞു സായൂജ് വാഗ്ദാനവും ചെയ്യുന്നുണ്ട്  കലോത്സവ നഗരിയിലെ കുഞ്ഞു മിടുക്കന്റെ  ഈ തുടക്കം ഭംഗിയുള്ളതാവട്ടെ. ലോകം കാണാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ കാഴ്ചകളും ആ ക്യാമറയിലൂടെ ഉണ്ടാവട്ടെ.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories