വഴിയിൽ നിന്ന് കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് കൈമാറി കോളേജ് വിദ്യാർഥി മാതൃകയായി. കൊല്ലം ചിതറ ബൗണ്ടർ മുക്ക് സ്വദേശി ആഷിഖ് ആണ് നാടിന് അഭിമാനമായി മാറിയത്. വീട്ടിൽ നിന്നും ആഷിക്ക് കോളേജിലേക്ക് പോകുന്ന വഴി ബൗണ്ടർ ജംഗ്ഷന് സമീപത്ത് റോഡിൽ നിന്നാണ് സ്വർണ്ണ കൈചെയിൻ കിട്ടിയത്. ഉടൻ തന്നെ അടുത്ത വീട്ടിലെ സുധാകരനെ സ്വർണ ചെയിൻ ഏൽപ്പിച്ച് കാര്യം പറഞ്ഞതിനുശേഷം കോളേജിലേക്ക് പോയി. ആഷിക് വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ഉടമയെ കിട്ടിയതായി അറിഞ്ഞത്
ബൗണ്ടർ മുക്ക് സുറൂർ മൻസിലിൽ മുബീനയുടെ ഒന്നര പവന്റെ കൈചെയിനാണ് നഷ്ടപ്പെട്ടത്. നവമാധ്യമങ്ങളിൽ നിന്നുമാണ് സ്വർണ്ണം ലഭിച്ച കാര്യം മുബീന അറിയുന്നത്. ചിതറ പൊലീസ് സ്റ്റേഷനിൽ വച്ച് സബ് ഇൻസ്പെക്ടർ മുരളി ഉടമയായ മുബീനയ്ക്ക് സ്വർണ്ണം കൈമാറി. ആഷിക്കിനുള്ള പൗരന്മാരെയാണ് നാടിന് ആവശ്യമെന്ന് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. നഷ്ടപ്പെട്ടന്ന് കരുതിയ സ്വർണം തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് മുബീനയുടെ കുടുംബം.