Share this Article
വയോധികയുടെ ആറേമുക്കാല്‍ പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

തൃശ്ശൂർ മാളയിൽ പൂജ ചെയ്തു ദോഷം മാറ്റാമെന്നു പറഞ്ഞ് വയോധികയുടെ ആറേമുക്കാല്‍ പവന്‍ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ. കൊടകര മരത്തംപള്ളിപ്പാടം സ്വദേശി കക്കാട്ടിൽ വീട്ടിൽ ഉണ്ണിയാണ് അറസ്റ്റിലായത്. കൈനോട്ടക്കാരൻ ചമഞ്ഞ് വീട്ടിലെത്തി ദോഷങ്ങൾ ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്വർണാഭരണങ്ങൾ കവരുകയായിരുന്നു.ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ടി.കെ. ഷൈജുവിന്റെ നേതൃത്വത്തിൽ സംഘമാണ് പ്രതിയെ പിടികൂടിയത്  ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസ്സിനാസ്പദമായ സംഭവം.

ഉച്ചക്ക് പന്ത്രണ്ടു മണിയോടെ കൈ നോട്ടക്കാരനെന്നു പറഞ്ഞാണ് പ്രതി  മങ്കിടിയിൽ താമസിക്കുന്ന ഓമന എന്ന വയോധികയുടെ വീട്ടിലെത്തിയത്. ചില ദോഷങ്ങളുണ്ടെന്നും പൂജ ചെയ്തു ദോഷം മാറ്റാമെന്നും പറഞ്ഞ ഇയാൾ  ആഭരണങ്ങൾ പൂജിക്കാൻ എന്ന പേരിൽ പൊതിഞ്ഞെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം പ്രതിയുടേതെന്നു സംശയിക്കുന്ന ചിത്രങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്.

കൈനോട്ടക്കാരന്റെ മുൻപിൽ കൈ നോക്കാനെന്ന വ്യാജേനയെത്തിയാണ് പോലീസ് പ്രതിയെ പിടികൂടിയത്. കൈ നോക്കുന്നതിനിടെ പോലീസുകാർ തന്ത്രത്തിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പ്രതിയെ കുടുക്കുകയായിരുന്നു. തുടർന്ന് പ്രതിയെ  മാള പോലീസിന് കൈമാറി. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നിന്ന് വർഷങ്ങൾക്കു മുൻപ് കേരളത്തിലെത്തി കൈ നോട്ടവും പക്ഷി ശാസ്ത്രവുമായി  കൊടകരയിൽ താമസമാക്കിയതാണ് ഇയാളുടെ കുടുംബം.തട്ടിയെടുത്ത സ്വർണ്ണാഭരണങ്ങൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories