Share this Article
മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ മധ്യവയസ്‌കനെ വെട്ടി കൊലപ്പെടുത്തിയ പ്രതി പിടിയില്‍
The suspect who hacked a middle-aged man to death during a drunken argument has been arrested

തൃശ്ശൂര്‍ എടമുട്ടം കഴിമ്പ്രത്ത് മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ മധ്യവയസ്കനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടയാളുടെ സുഹൃത്ത്  എടച്ചാലിവീട്ടിൽ സുരേഷ് ആണ് അറസ്റ്റിലായത്..ചെന്ത്രാപ്പിന്നി ഹലുവ തെരുവ് സ്വദേശി ചങ്ങരംകുളം വീട്ടിൽ 53 വയസുള്ള ഹരിദാസ് നായർ ആണ് കൊല്ലപ്പെട്ടത്. 

ഇന്നലെ രാവിലെയാണ് പ്രതി സുരേഷിന്റെ വീടിന്റെ വരാന്തയിൽ ഹരിദാസ് നായരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്, വീടിന്റെ വരാന്തയിലെ കസേരയിൽ കഴുത്തിൽ വേട്ടേറ്റ നിലയിലായിരുന്നു മൃതദ്ദേഹം.കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ.ശങ്കരൻ,വലപ്പാട്, കൈപ്പമംഗലം എസ്.എച്ച്. ഒമാരായ കെ.എസ്.സുശാന്ത്,ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് സംഘം ഉടൻ തന്നെ സുഹൃത്ത് സുരേഷിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ഇരിങ്ങാലക്കുടയിൽ നിന്ന് ഡോഗ് സ്ക്വാഡും,വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന സുരേഷിനൊപ്പം മദ്യപിക്കാൻ എത്തിയതായിരുന്നു കൊല്ലപ്പെട്ട ഹരിദാസ് നായർ.തർക്കത്തിനിടെ കഴുത്തിൽ വെട്ടേറ്റായിരുന്നു മരണം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories