Share this Article
പടിക്കെട്ടിൽ ചെരുപ്പ്; ക്ഷേത്രത്തിനു സമീപം ബൈക്ക്; ക്ഷേത്രക്കുളത്തിൽ ഗൃഹനാഥൻ മരിച്ച നിലയിൽ
വെബ് ടീം
posted on 21-08-2023
1 min read
man found dead at temple pond

ആലപ്പുഴയിൽ ഗൃഹനാഥനെ  ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പിലാപ്പുഴ  ചന്ദ്രാസിൽ  സി. രാജേന്ദ്രൻ നായർ (58) നെയാണ്  നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ  വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു മൃതദേഹം നാട്ടുകാർ കണ്ടത്.

രാജേന്ദ്രന്റെ ബൈക്കും ചെരുപ്പും ക്ഷേത്രത്തിനു സമീപത്തു നിന്നും കണ്ടെത്തി. ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി അഗ്നിശമന സേനാവിഭാഗത്തിന്‍റെ  സഹായത്തോടെയാണ് കുളത്തിൽ നിന്നും രാജേന്ദ്രന്‍റെ മൃതദേഹം  കരയ്ക്കെത്തിച്ചത്. പിന്നീട് ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിവരികയായിരുന്നു രാജേന്ദ്രൻ.

സംസ്കാരം ഇന്ന് വൈകുന്നേരം 4. 30ന് നടക്കും.  ഭാര്യ : ഇന്ദു ജി. നായർ. മകൻ : രാജേഷ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories