Share this Article
വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു
The student drowned in the temple pool and died

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. ശ്രീനാരായണപുരം സ്വദേശി ഷൈജുവിൻ്റെ മകൻ 11 വയസ്സുള്ള  ശ്രുത കീർത്ത്  ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. ശബരിമല തീർത്ഥാടനത്തിനായി വ്രതം നോറ്റ ശ്രുത കീർത്ത് അച്ഛനും സഹോദരിക്കുമൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു.

കുളക്കടവിലിരിക്കുകയായിരുന്ന കുട്ടിയെ  കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ കുളത്തിൽ നിന്നും കണ്ടെത്തിയ കുട്ടിയെ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെൻ്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മതിലകം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories