വയനാട് വെണ്ണിയോട് കുഞ്ഞുമായി യുവതി പുഴയില്‍ ചാടി. വെണ്ണിയോട് സ്വദേശി ഓം പ്രകാശിന്റെ ഭാര്യ ദര്‍ശനയാണ് മകള്‍ ദക്ഷയുമായി പുഴയില്‍ ചാടിയത്. ഇവരെ സമീപത്തു ഉണ്ടായിരുന്ന യുവാവ് രക്ഷപ്പെടുത്തി. കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. ദര്‍ശനയെ നാട്ടുകാര്‍ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കുഞ്ഞിനെ കണ്ടെത്താന്‍ ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും ഇവര്‍ക്കൊപ്പം തിരച്ചില്‍ നടത്തുന്നുണ്ട്. പാത്തിക്കല്‍ പാലത്തില്‍ ചെരുപ്പും കുഞ്ഞിന്റെ കുടയും വെച്ച ശേഷമാണ് ദര്‍ശന പുഴയിലേക്ക് ചാടിയത്. യുവതി ചാടിയത് കണ്ട യുവാവാണ് ഉടന്‍ തന്നെ പുഴയിലിറങ്ങി രക്ഷപ്പെടുത്തിയത്. എന്നാല്‍ കുഞ്ഞിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.