Share this Article
കടലുണ്ടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാല് വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു; ഒരാൾ മരിച്ചു; മൂന്ന് പേരെ രക്ഷിച്ചു
വെബ് ടീം
posted on 11-12-2023
1 min read
a-plus-two-students-drowned-while-taking-a-bath-in-the-kadalundi-river

മലപ്പുറം നൂറാടി പാലത്തിനു സമീപം മൈലപ്പുറത്ത് കടലുണ്ടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാല് വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു. മൂന്ന് പേരെ രക്ഷിക്കാൻ ആയെങ്കിലും ഒരാൾ മുങ്ങി മരിച്ചു. മലപ്പുറം കോലാർ റോഡിൽ ചെറുതൊടി അബ്ദുല്ലകുട്ടിയുടെ മകൻ ആരിഫുദ്ധീൻ (17) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 10 മണിയോടെ ആണ് വിദ്യാർഥികൾ ഒഴുക്കിൽ പെട്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മലപ്പുറം അഗ്നിരക്ഷാ സേന ഉടനെ സംഭവ സ്ഥലത്തു എത്തി തെരച്ചിൽ ആരംഭിച്ചു. പുഴയിൽ നല്ല അടിയൊഴുക്കും പാറക്കെട്ടുകളും നിറഞ്ഞതായിരുന്നു. അരമണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ മലപ്പുറം അഗ്‌നി രക്ഷാ സേനയുടെ മുങ്ങൽ വിദഗ്ധന്മാരായ ടി.ജാബിർ, കെ.സി മുഹമ്മദ്‌ ഫാരിസ് തുടങ്ങിയവർ ചേർന്നു ആറു മീറ്റർ താഴ്ചയിൽ നിന്നും ആരിഫുദീനെ കണ്ടെത്തി കരയിൽ എത്തിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories