ക്രിസ്മസ് ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് പുല്‍ക്കൂട്. വ്യത്യസ്തമായ പുല്‍ക്കൂട് നിര്‍മ്മിച്ച് ശ്രദ്ധേയനാകുകയാണ് ചെന്നിത്തല സ്വദേശി നിനോ ജോസഫ്.ജോലിയുമായി ബന്ധപെടുത്തി അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്ന വലിയ ഫിഷ് ടാങ്കിനുള്ളിലാണ് പ്ലാന്റുകളും, മണലും ഉപയോഗിച്ച് അലങ്കരിച്ച പുല്‍ക്കൂട് ഒരുക്കിയിട്ടുള്ളത്. ഉണ്ണിയേശുവും, ഔസേഫ് പിതാവും, മറിയവും, ആട്ടിടയന്മാരും, മാലാഖമാരും ഒരു അക്വേറിയത്തിലെ പുല്‍ക്കൂട്ടില്‍ അണിനിരന്നപ്പോള്‍ കാണികളില്‍ അത് കൗതുകം ഉണര്‍ത്തി.
പലയിടങ്ങളിലായി വ്യത്യസ്തങ്ങളായ വസ്തുക്കള്‍ ഉപയോഗിച്ച് മനോഹരമായ പുല്‍ക്കൂടുകള്‍ കണ്ടിട്ടുണ്ടെങ്കിലും അതില്‍നിന്നും വ്യത്യസ്തമായി ഒരു പുല്‍ക്കൂട് നിര്‍മ്മിക്കാമെന്ന ആശയമാണ് നിനോയെ ഇതിലേക്ക് എത്തിച്ചത്.പുല്‍ക്കൂട് നിര്‍മ്മാണത്തില്‍ സഹോദരന്‍ ബിനോയും ഒപ്പം കൂടിയപ്പോള്‍ മനോഹരമായ പുല്‍ക്കൂടാണ് ഒരുങ്ങിയത്. ആലുവ ശ്രീ പത്മ അക്വ ഫ്‌ലോറ എന്ന കമ്പനിയിലെ ബയോഡിവിഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഹെഡ് ആയി ജോലി ചെയ്യുകയാണ് നിനോ.