ആലപ്പുഴ: കലവൂരിൽ ദേശീയപാതയിൽ ഇൻസുലേറ്റഡ് ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരുക്ക്. കണ്ണൂർ സ്വദേശികളായ മെജോ, ജിബിൻ, വർക്കല സ്വദേശികളായ സന്തോഷ്, ഭാര്യ പ്രിയ, മകൾ അന്ന എന്നിവർക്കാണ് പരുക്ക്. കാറിന്‍റെ ഡ്രൈവറായ മെജോയുടെ നില ഗുരുതരമാണ്.
കാറിൽ സഞ്ചരിച്ചിരുന്നവരാണ് പരുക്കേറ്റവരെല്ലാം. ഇവരെ വണ്ടാനം മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടം. മണ്ണഞ്ചേരി പൊലീസും ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.