Share this Article
Union Budget
കുട്ടിയുടെ കാലിൽ നിന്നും പാദസരം മോഷ്ടിച്ചു; സിസി ടിവി ദൃശ്യങ്ങൾ തെളിവായി; സ്ത്രീ പിടിയിൽ
വെബ് ടീം
posted on 26-07-2023
1 min read
child woring anklet robbed by women

തിരുവനന്തപുരം: കടയിൽ വച്ച് കുട്ടിയുടെ കാലിൽ നിന്നും പാദസരം മോഷ്ടിച്ച സ്ത്രീ അറസ്റ്റിൽ.ആറ്റിങ്ങലിൽ മൺട്രോ തുരുത്ത് പുത്തനാറിനു സമീപം ശങ്കരം പള്ളി തോപ്പിൽ സിന്ധു ആണ് അറസ്റ്റിലായത്. 24ാം തിയതിയാണ് സംഭവം നടന്നത്. ആറ്റിങ്ങൽ പാലസ് റോഡിലുള്ള മോഡേൺ ബേക്കറിയിൽ വെച്ചാണ് കുട്ടിയുടെ കാലിലെ പാദസരം നഷ്ടപ്പെട്ടതായി മാതാപിതാക്കൾ മനസ്സിലാക്കുന്നത്.

പള്ളിക്കൽ സ്വദേശിനി ആയ ഷെഫീനയുടെ കുട്ടിയുടെ കൊലുസാണ് മോഷണം പോയത്. ബേക്കറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്ന് ഈ സമയം ചാര നിറത്തിലുള്ള ചുരിദാർ ടോപ്പും ചുവന്ന നിറത്തിലുള്ള പാന്റും ഷാളും ധരിച്ചിരുന്ന സ്ത്രീയാണ് മോഷണം നടത്തിയതെന്ന് മനസ്സിലാവുകയായിരുന്നു.

തുടർന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ ആറ്റിങ്ങൽ പൊലീസ് ബസ് സ്റ്റാൻഡും പരിസരവും അരിച്ച് പെറുക്കി. പരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തില്‍ കണ്ട സ്ത്രീയെ കൂട്ടി കൊണ്ട് വന്നു പരിശോധിച്ചതിൽ ഇവരിൽ നിന്നും കൊലുസ് കണ്ടെടുക്കുകയായിരുന്നു. ഇവര്‍ കുട്ടിയുടെ കാലില്‍ നിന്ന് കൊലുസ് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. പടികള്‍ കയറി വരുന്നതിനിടയിലാണ് അമ്മയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിന്‍റെ കാലില്‍ നിന്ന് കൊലുസ് മോഷ്ടിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories