Share this Article
വീട്ടിലേക്ക് വരാന്‍ നിര്‍ബന്ധിച്ചു; വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍
വെബ് ടീം
posted on 14-12-2023
1 min read
young man arrested for trying to kill young women who refuse marriage

ആലപ്പുഴ: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. നൂറനാട് തത്തംമുന്ന വടക്കേകാലായില്‍ അനന്തു(24) വിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

നൂറനാട് സ്വദേശിനിയായ യുവതിയോട് അനന്തു പലവട്ടം വിവാഹാഭ്യര്‍ഥന നടത്തിയിട്ടും സമ്മതിക്കാത്തതിനെത്തുടര്‍ന്നു കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായി  പൊലീസ് പറയുന്നു. ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് ഒഴിഞ്ഞുമാറി നടന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കണ്ട അനന്തു തന്നോടൊപ്പം വീട്ടിലേക്ക് വരണമെന്ന് നിര്‍ബന്ധിച്ചു.  പെണ്‍കുട്ടി വിസമ്മതിച്ചതിനെ തുടര്‍ന്ന് ഹെല്‍മറ്റ് കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ കൊലപാതക ശ്രമത്തിനാണ് അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.  മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി  റിമാന്‍ഡ് ചെയ്തു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories