Share this Article
ഷഹ്നയുടെ മരണം; പ്രതി റുവൈസിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
Death of Shahna; The court will consider the bail application of accused Ruwais today

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ കേസിൽ റിമാന്‍ഡിലായ പ്രതി റുവൈസിന്റെ ജാമ്യാപേക്ഷ  കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്. അതേസമയം റുവൈസിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട്  പൊലീസും ഇന്ന് അപേക്ഷ സമര്‍പ്പിക്കും. പ്രതിയെ കസ്റ്റഡിൽ വാങ്ങിയശേഷം കൂടുതൽ തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ  നീക്കം. അതേസമയം ഒളിവിൽ പോയ റുവൈസിന്റെ പിതാവിനായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories