Share this Article
Union Budget
''എന്റെ കളർ പെൻസിൽ കൂട്ടുകാരന് നൽകണം; കത്ത് എഴുതിവെച്ചശേഷം പതിമൂന്നുകാരൻ വീട് വീട്ടിറങ്ങി; അന്വേഷണം
വെബ് ടീം
posted on 29-09-2023
1 min read
'thirteen year old boy goes missing in kattakada

തിരുവനന്തപുരം കാട്ടാക്കട ആനാകോട് നിന്ന് വിദ്യാർത്ഥിയെ കാണാതായി. കത്ത് എഴുതിവെച്ചശേഷം വീട് വീട്ടിറങ്ങി. ''ഞാൻ പോകുന്നു എന്റെ കളർ പെൻസിൽ കൂട്ടുകാരന് നൽകണമെന്നും കത്തിലുണ്ട്.  പതിമൂന്നുകാരനെയാണ് പുലർച്ചെ മുതൽ കാണാതായത്. കാട്ടാക്കട ആനാകോട് അനുശ്രീയിൽ അനിൽകുമാറിന്റെ മകൻ ഗോവിന്ദ് എ എന്ന കുട്ടിയെയാണ് കാണാതായത്.

മാതാപിതാക്കൾ കാട്ടാക്കട പൊലീസിൽ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചു. വീടിന് സമീപത്തുള്ള സി സി ടി വിയിൽ കുട്ടി കുടചൂടി നടന്നു പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories