Share this Article
കിടക്ക ദേഹത്തുവീണ് രണ്ടുവയസ്സുകാരന്‍ മരിച്ചു
വെബ് ടീം
posted on 07-09-2023
1 min read
two-year-old boy died after bed fell on him

കോഴിക്കോട്: ചുമരില്‍ ചാരിവെച്ചിരുന്ന കിടക്ക ദേഹത്ത് വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു. മുക്കത്താണ് അപകടം.  മണാശ്ശേരി പന്നൂളി സന്ദീപ് -ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ സന്ദീപ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്.

അമ്മ കുളിക്കാൻ പോയ സമയത്ത്  ഉറങ്ങുകയായിരുന്ന കുട്ടിയുടെ തലയിലൂടെ  ബെഡ്  വീണാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories