Share this Article
തലസ്ഥാനത്തെ കടകളൊക്കെ നക്ഷത്ര തിളക്കത്തിലാണ്
latest chritmas News

തലസ്ഥാനത്തെ കടകളൊക്കെ നക്ഷത്ര തിളക്കത്തിലാണ്. ക്രിസ്മസ് എത്താൻ ആഴ്ച്ചകൾ ഇനിയും ബാക്കിയുണ്ടെകിലും, ക്രിസ്മസ് വിപണികൾ സജീവമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന, വർണ്ണാഭമായ അലങ്കാര വസ്തുക്കളാണ് വിപണിയിലെ പ്രധാന ആകർഷണം.

വിണ്ണിലെ താരങ്ങളൊക്കെ മണ്ണിലേക്ക് ഇറങ്ങി വന്നിട്ടുണ്ട്. ഡിസംബർ മാസം തുടങ്ങിയതോടെ പല തരത്തിലുള്ള നക്ഷത്രങ്ങൾ ക്രിസ്മസ്  വിപണി കീഴടക്കി കഴിഞ്ഞു. പല വർണ്ണങ്ങളിൽ പല ഡിസൈനുകളിൽ കടകളിൽ കിടക്കുന്ന നക്ഷത്രങ്ങളും മറ്റ് അലങ്കാര വസ്തുക്കളും വഴി വക്കിൽ നിന്ന് കാണാൻ തന്നെ മനോഹരമാണ്. കൂട്ടത്തിലെ താരം പേപ്പർ സ്റ്റാറുകൾ തന്നെയാണ്. ആളുകൾ ചോദിച്ചു വരുന്നതും കടലാസ് സ്റ്റാറുകൾ ആണെന്നാണ് കച്ചവടക്കാർ പറയുന്നത്.ഓരോ വർഷവും ക്രിസ്ത്മസ് വിപണി കീഴടക്കുന്നത് വർണ്ണാഭമായ ഈ അലങ്കാരവസ്തുക്കളാണ് . ഇത്തവണയും അത് വ്യത്യസ്തമല്ല.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories