വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിച്ച് ഇരപ്പില്‍ കൂട്ടം വെള്ളച്ചാട്ടം. കൊല്ലം ജില്ലയിലെ ഇളമാട്, വെളിയം പഞ്ചായത്തുകളിലൂടെ ഒഴുകി അരൂര്‍ - തണ്ണേറ്റ് തോണ്ടാം കോണം തോടുകള്‍ സംഗമിച്ച് ഇരുപത് മീറ്ററോളം ദൂരത്തിലൂടെ ഒുഉകിയെത്തുന്നതാണ് ഇരപ്പില്‍ക്കൂട്ടം വെള്ളച്ചാട്ടം.
കൊട്ടാരക്കര- ഓയൂര്‍ റോഡില്‍ ഏകദേശം 8 കിലോമീറ്റര്‍ സഞ്ചരിച്ച് ഓടനാവട്ടം പള്ളിമുക്കില്‍ നിന്നും വാപ്പാല പുരമ്പില്‍ പാലത്തിന് സമീപത്തെ മണ്‍പാതയിലൂടെ 300 മീറ്ററോളം മുന്നോട്ടു പോയാല്‍ ഇരപ്പില്‍ കൂട്ടം വെള്ളച്ചാട്ടത്തിലെത്താം. ജില്ലയിലെ ചെറുതും വലുതുമായെ വെള്ളച്ചാട്ടങ്ങളില്‍ അതിമനോഹരവും ഹൃദ്യവുമായ ദൃശ്യവിരുന്നാണ് വിനോദ സഞ്ചാരികള്‍ക്കായി പ്രകൃതി കനിഞ്ഞ് നല്‍കിയിട്ടുള്ളത്.
കാലങ്ങളായുള്ള ഈ ജലപാതത്തെക്കുറിച്ച് പുറംലോകം അറിയുന്നത് തന്നെ ഈ അടുത്തകാലത്താണ്. നടപ്പാത മാത്രമായിരുന്നു ഇവിടെ എത്താനുള്ള ഏക മാര്‍ഗ്ഗം. നാട്ടുകാര്‍ സ്ഥലം വിട്ടു നല്‍കിയതോടെ വലിയ വാഹനങ്ങള്‍ കടന്നുപോകുന്ന രീതിയില്‍ റോഡ് മാറുകയായിരുന്നു. റോഡിന്റെ നിര്‍മ്മാണം നടന്നതോടെ നിരവധി സഞ്ചാരികളാണ് വെള്ളംച്ചാട്ടം കാണാന്‍ എത്തുന്നത്.